Rorschach first day box office collection: ബോക്‌സ്ഓഫീസില്‍ കസറി റോഷാക്ക്; ആദ്യദിനം മികച്ച കളക്ഷന്‍

Webdunia
ശനി, 8 ഒക്‌ടോബര്‍ 2022 (10:45 IST)
Rorschach first day box office collection: ആദ്യദിനം മികച്ച കളക്ഷന്‍ നേടി മമ്മൂട്ടി ചിത്രം റോഷാക്ക്. ഫ്രൈഡേ മാറ്റിനിയാണ് റോഷാക്കിന്റെ ആദ്യദിന കളക്ഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ആഗോള തലത്തില്‍ അഞ്ച് കോടിക്കും മുകളിലാണ് റോഷാക്ക് ആദ്യദിനം നേടിയിരിക്കുന്നത്. 
 
മൂന്ന് മുതല്‍ നാല് കോടി വരെയാണ് റോഷാക്കിന് ആദ്യ ദിനം കേരളത്തില്‍ നിന്ന് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രൊമോഷന്‍ ഉള്‍പ്പെടെ 20 കോടി ബജറ്റിലാണ് റോഷാക്ക് നിര്‍മിച്ചിരിക്കുന്നത്. ബോക്‌സ്ഓഫീസില്‍ 30 കോടി കളക്ഷന്‍ എത്തിയാല്‍ റോഷാക്ക് ഹിറ്റ് സ്റ്റാറ്റസ് നേടും. ആദ്യദിനമായ ഇന്നലെ മിക്ക സ്ഥലങ്ങളിലും സ്‌പെഷ്യല്‍ ഷോകള്‍ ഉള്‍പ്പെടുത്തിയിരുന്നു. 
 
കേരളത്തില്‍ 250 സ്‌ക്രീനുകളില്‍ 815 ഷോകളോടെയാണ് റോഷാക്ക് റിലീസ് ചെയ്തത്. നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കില്‍ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article