ഉണ്ണി മുകുന്ദന്റെ വില്ലനായി ബിഗ് ബോസ് താരം ഡോ.റോബിന്‍ രാധാകൃഷ്ണന്‍ എത്തുന്നു !

Webdunia
വെള്ളി, 19 ഓഗസ്റ്റ് 2022 (08:36 IST)
ബിഗ് ബോസ് മലയാളം സീസണ്‍ 4 ഷോയിലൂടെ ഏറെ ആരാധകരെ സൃഷ്ടിച്ച താരമാണ് ഡോ.റോബിന്‍ രാധാകൃഷ്ണന്‍. സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി ആരാധകരാണ് റോബിന് ഇപ്പോള്‍ ഉള്ളത്. റോബിന്റെ സിനിമ അരങ്ങേറ്റത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
 
സൂപ്പര്‍സ്റ്റാര്‍ ഉണ്ണി മുകുന്ദന്റെ വില്ലനായി റോബിന്‍ രാധാകൃഷ്ണന്‍ എത്തുമെന്നാണ് വിവരം. ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബ്രൂസ് ലി എന്ന ചിത്രത്തിലാണ് റോബിന്‍ രാധാകൃഷ്ണന്‍ വില്ലന്‍ വേഷത്തിലെത്തുക. ഉദയകൃഷ്ണയുടേതാണ് തിരക്കഥ.
 
വമ്പന്‍ ക്യാന്‍വാസിന്‍ ഒരുക്കുന്ന ആക്ഷന്‍ എന്റര്‍ടെയ്നര്‍ ആണ് ബ്രൂസ് ലി. ഈ വര്‍ഷം തന്നെ ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനം. ഗോകുലം ഗോപാലനാണ് നിര്‍മാണം. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article