കാജൽ അഗർവാൾ എത്താൻ വൈകും,ഇന്ത്യൻ 2 അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്

വ്യാഴം, 18 ഓഗസ്റ്റ് 2022 (15:01 IST)
2017ൽ ഇന്ത്യൻ 2 എന്ന സിനിമയുടെ ജോലികൾ ആരംഭിച്ചു. 2020 ന്റെ തുടക്കത്തിൽ ചിത്രീകരണം നിർത്തിവയ്‌ക്കേണ്ടി വന്ന സിനിമയുടെ ഷൂട്ടിംഗ് പുനരാരംഭിക്കുന്നു.
 
ഓഗസ്റ്റ് 22 മുതൽ ചിത്രീകരണം പുനരാരംഭിക്കും. ചെന്നൈയിൽ ഒരു സെറ്റ് ഒരുക്കിയിട്ടുണ്ട്.അടുത്ത രണ്ട് രണ്ടുമാസം ഇവിടെ തന്നെയാകും ചിത്രീകരണം.  
 
കാജൽ അഗർവാൾ സെപ്റ്റംബർ പകുതിയോടെ ടീമിനൊപ്പം ചേരും.സത്യരാജും കാർത്തിക്കും സിനിമയിൽ ഉണ്ടെന്നാണ് കേൾക്കുന്നത്. രണ്ടാളെയും പുതുതായി ഉൾപ്പെടുത്തി എന്നാണ് വിവരം.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍