താന്‍ തിരക്കഥയെഴുതിയ ചിത്രങ്ങളിലെ സ്ത്രീ വിരുദ്ധ സംഭാഷണങ്ങളില്‍ ഇപ്പോള്‍ ഖേദിക്കുന്നു എന്ന രഞ്ജിപ്പണിക്കരുടെ പ്രതികരണത്തോട് പ്രതികരിച്ച് റിമ കല്ലിങ്കല്‍. മാറ്റത്തിന്റെ തുടക്കമാണീ തിരിച്ചറിവുകളെന്ന് റിമ ഫേസ്ബുക്കിൽ കുറിച്ചു. രഞ്ജി പണിക്കർക്ക് അഭിനന്ദനങ്ങൾ അറിയിക്കാനും താരം മറന്നിട്ടില്ല.
ഇതൊരു മാറ്റത്തിന്റെ തുടക്കമാണ്. ഇക്കാലമത്രയും മനസ്സിലാക്കിയ കാര്യങ്ങള്‍ വിട്ട് മറ്റ് കാഴ്ചപാടിലേക്ക് മാറുകയെന്നതിന് അസാമാന്യമായ ധീരത ആവശ്യമാണ്. കല എന്ന് പറയുന്നത് തന്നെ നമ്മള്‍ ജീവിക്കുന്ന കാലത്തിന്റെ പ്രതിഫലനം കൂടിയാണ്. കാലത്തെ അതിജീവിക്കുന്ന കലാരൂപങ്ങള്‍ ഉണ്ടാക്കാന്‍ ഞങ്ങള്‍ക്ക് കഴിയട്ടെ. വരും തലമുറകള്‍ക്ക് ബഹുമാനം തോന്നുന്ന കലാരൂപങ്ങള്‍ ഉണ്ടാക്കാന്‍ നമുക്ക് സാധിക്കട്ടെ. - റിമ കുറിച്ചു.
ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് രഞ്ജി പണിക്കർ തനിക്ക് പറ്റിയ തെറ്റുകൾ ഏറ്റു പറഞ്ഞത്. സിനിമയിൽ താനെഴുതിയ സ്ത്രീവിരുദ്ധ സംഭാഷണങ്ങളില്‍ പശ്ചാത്താപമുണ്ടെന്ന് ഏറ്റു പറഞ്ഞ സംവിധായകന്റെ പ്രസ്താവനയ്ക്ക് ഏറെ പ്രശംസയാണ് ലഭിക്കറിയാം.
കിങിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിനായി അത്തരം ഡയലോഗ് എഴുതുമ്പോള്‍ കൈയടി മാത്രമായിരുന്നു മനസ്സില്‍. ഇപ്പോള്‍ അതിലെനിക്ക് പശ്ചാത്താപമുണ്ട്. ഇന്ന് സംഭാഷണമെഴുതുകയാണെങ്കില്‍ ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കില്ലെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.