'ലോകമിപ്പോഴും ജീവിക്കാന്‍ കൊള്ളാവുന്നൊരിടമായിരിക്കുന്നത് നിന്നെപ്പോലെ ചിലരൊക്കെ ഉള്ളത്‌കൊണ്ടാണ്'; റിമയ്ക്ക് പിറന്നാള്‍ ആശംസകളുമായി സംവിധായിക ഇന്ദു വി എസ്

കെ ആര്‍ അനൂപ്
ചൊവ്വ, 18 ജനുവരി 2022 (10:13 IST)
തന്റെ സുഹൃത്തും നടിയുമായ റിമയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് സംവിധായിക ഇന്ദു വി എസ്.19 1(എ) എന്ന ചിത്രത്തിലൂടെ ഇന്ദു സംവിധായികയായി മാറിയപ്പോള്‍ തുടക്കം മുതലേ സിനിമയ്‌ക്കൊപ്പം റിമ ഉണ്ടായിരുന്നു. 
 
'റിമയ്ക്ക് ജന്മദിനാശംസകള്‍.നീ അഭിയനിച്ച പടത്തിലെ, നിന്റെ ടെസ്സയെ പറ്റിയുള്ള ഡയലോഗിലെ സാരംശം കടമെടുത്തോട്ടെ
 
' നിന്നെപ്പോലെ ചിലരൊക്കെ ഉള്ളത്‌കൊണ്ടാണ് ലോകമിപ്പോഴും ജീവിക്കാന്‍ കൊള്ളാവുന്നൊരിടമായിരിക്കുന്നത്! 'ആശംസകള്‍.ലവ് യൂ'-ഇന്ദു വി എസ് കുറിച്ചു. 
 
അഭിനയ ജീവിതത്തിന്റെ 12-ാം വര്‍ഷത്തിലേക്ക് ചുവടു വയ്ക്കുകയാണ് റിമ കല്ലിങ്കല്‍. സിനിമയിലെത്തി 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന നടി ഡാന്‍സര്‍ പ്രൊഡ്യൂസര്‍ എന്നീ നിലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.ആഷിഖ് അബുവിന്റെ വൈറസില്‍ മികച്ച പ്രകടനം തന്നെ താരം കാഴ്ചവെച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article