10 വര്‍ഷത്തിനുശേഷം ദിലീപ് ചിത്രത്തിന് റീമേക്ക് ! തമിഴിലെ നായകനെ തിരഞ്ഞ് ആരാധകര്‍

കെ ആര്‍ അനൂപ്
ബുധന്‍, 24 ജനുവരി 2024 (11:08 IST)
ഒ.ടി.ടിയുടെ കാലത്ത് റീമേക്കുകളെ കുറിച്ച് ഇപ്പോള്‍ അധികം കേള്‍ക്കുന്നില്ല. 2014 പുറത്തിറങ്ങിയ ദിലീപിന്റെ ഒരു കോമഡി ചിത്രത്തിന് വരുന്നു എന്നതാണ് പുതിയ വാര്‍ത്തകള്‍.
 
തമിഴിലേക്കാണ് നടന്റെ ചിത്രം റീമേക്ക് ചെയ്യുന്നത്. റിംഗ് മാസ്റ്ററിനാണ് റീമേക്ക് വരുന്നത്.ആര്‍ കണ്ണനാണ് സംവിധാനം ചെയ്യുന്നത്. മാള്‍വി മല്‍ഹോത്രയാണ് സിനിമയിലെ നായിക. എന്നാല്‍ ദിലീപ് ചെയ്ത നായക കഥാപാത്രം ചെയ്യുന്നത് ആരാണെന്ന് കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നിലവില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ഡി ഇമ്മന്‍ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.
 
10 വര്‍ഷങ്ങള്‍ക്കുശേഷം ഒരു ദിലീപ് ചിത്രത്തിന് റീമേക്ക് വരുമ്പോള്‍ ആരാധകരും പ്രതീക്ഷയിലാണ്.വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ് രാജന്‍ നിര്‍മ്മിച്ച ചിത്രം റാഫിയാണ് സംവിധാനം ചെയ്തത്.ഡോഗ് ട്രെയ്‌നര്‍ ആയിരുന്നു ദിലീപ് സിനിമയില്‍ അഭിനയിച്ചത്. പ്രിന്‍സ് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ദിലീപിന്റെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയങ്ങളില്‍ ഒന്നായി സിനിമ മാറുകയും ചെയ്തു.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article