തമിഴില്‍ റൊമാന്റിക് ഹീറോ ആകാന്‍ കാളിദാസ്, സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി നടന്റെ പുതിയ സിനിമയിലെ ഗാനം

കെ ആര്‍ അനൂപ്

ചൊവ്വ, 9 ഓഗസ്റ്റ് 2022 (12:46 IST)
മലയാളത്തേക്കാള്‍ തമിഴ് സിനിമകളിലാണ് കാളിദാസ് ജയറാമിന് തിരക്ക്.പാ രഞ്ജിത്ത് സംവിധാനം ചെയ്ത പുതിയ ചിത്രത്തില്‍ നടന്‍ റൊമാന്റിക് വേഷത്തില്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്.സര്‍പ്പാട്ട പരമ്പരൈ നായിക ദുഷറ വിജയന്‍ സംവിധായകന്റെ പുതിയ ചിത്രത്തിലും നായികയാണ്.
 
ചിത്രത്തിലെ പുതിയ ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.രംഗരത്തിനം എന്നാ പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് അറിവ് ആണ്.
റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ ലോകം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍