ഈയടുത്താണ് കൈ നീട്ടി ചമ്മിപ്പോകുന്ന അവസ്ഥ ട്രെന്‍ഡിങ് ആയത്. ബോസില്‍ ജോസഫ്, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെല്ലാം കൈ നീട്ടി ട്രോളുകളില്‍ നിറഞ്ഞവരാണ്. ആ ബെല്‍റ്റിലേക്കാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയും കഴിഞ്ഞ ദിവസം എത്തിയത്. ഒരു കൊച്ചുകുട്ടിയുടെ കൈ നീട്ടലിലാണ് മമ്മൂട്ടി ചമ്മിപ്പോയത്. അതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.