വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം. ഭൗതികശരീരം വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്. മറ്റു ചടങ്ങുകള്‍ തീരുമാനിച്ചിട്ടില്ല. 200 ലേറെ പുസ്തകങ്ങളും പ്രബന്ധങ്ങളും എംജിഎസ് എഴുതിയിട്ടുണ്ട്. ഭാര്യ: പ്രേമലത. മക്കള്‍: വിജയകുമാര്‍ (വ്യോമസേനാ ഉദ്യോഗസ്ഥന്‍), വിനയ (നര്‍ത്തകിയും മോഹിനിയാട്ടം ഗവേഷകയും).
കേരള സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ പി.എച്ച്.ഡി നേടിയ എംജിഎസ് ഗുരുവായൂരപ്പന്‍ കോളജ്, കേരള സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ചരിത്ര വിഭാഗം തലവനായിരിക്കെ വിരമിച്ചു.