'തലൈവര്‍ 171'ല്‍ വില്ലന്‍ വേഷം ചെയ്യാന്‍ മലയാളത്തിലെ യുവ നടന്‍!ലോകേഷ് ചിത്രത്തിലേക്ക് ആ താരം എത്തുമോ ?

കെ ആര്‍ അനൂപ്
തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (12:45 IST)
കോളിവുഡ് സിനിമ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'തലൈവര്‍ 171'. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ആയതിനാല്‍ പ്രതീക്ഷകള്‍ വലുതാണ്.സണ്‍ പിക്‌ചേര്‍സ് നിര്‍മ്മിക്കുന്ന ചിത്രം എല്‍സിയുവില്‍ ഉള്‍പ്പെടുന്നതല്ലെന്ന് നേരത്തെ തന്നെ സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. ജ്ഞാനവേല്‍ രാജ സംവിധാനം ചെയ്യുന്ന 'തലൈവര്‍ 170'ന് ശേഷം ജനുവരിയില്‍ ഈ സിനിമയുടെ ജോലികള്‍ രജനി ആരംഭിക്കും.
 
ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് പൃഥ്വിരാജിനെ ക്ഷണിച്ചിട്ടുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ട്. നടനെ വില്ലന്‍ വേഷത്തില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്.എസ്‌ജെ സൂര്യ, ഫഹദ് ഫാസില്‍, അരവിന്ദ് സ്വാമി എന്നിവരുടെ പേരുകള്‍ ഈ വില്ലന്‍ വേഷം ചെയ്യുവാനായി ഉയര്‍ന്ന് കേട്ടിരുന്നു. ഇപ്പോള്‍ അണിയറക്കാര്‍ പൃഥ്വിരാജിനെ പരീക്ഷിക്കാം എന്ന തീരുമാനത്തില്‍ എത്തിയിരിക്കുകയാണ് എന്നാണ് വിവരം.
എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും ഇതുവരെയും വന്നിട്ടില്ല.
 
ലിയോ ചിത്രത്തില്‍ ഹരോള്‍ഡ് ദാസ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പൃഥ്വിരാജിനെ വിളിച്ചിരുന്നു.ഡേറ്റ് പ്രശ്‌നത്താല്‍ നടന്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു ചെയ്തത്.
അതിനാലാണ് പുതിയ ചിത്രത്തില്‍ പൃഥ്വിയെ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article