പ്രായംകൊണ്ട് ഏട്ടൻ ഇയാൾ !ജയിലറിലെ മൂവർ സംഘത്തിന്റെ ഇപ്പോഴത്തെ വയസ്സ്

കെ ആര്‍ അനൂപ്
ബുധന്‍, 16 ഓഗസ്റ്റ് 2023 (09:06 IST)
‘ജയിലര്‍’ സിനിമയെക്കുറിച്ചാണ് എങ്ങും ചർച്ച.രജനികാന്തിന്റെ പ്രകടനത്തിനൊപ്പം ഏറെ കൈയ്യടി വാങ്ങിയത് മോഹൻലാലും ശിവരാജ് കുമാറും ആയിരുന്നു. വിരലിൽ എണ്ണാവുന്ന സീനുകളിലെ ഇരുവരും വന്നതെങ്കിലും തീയറ്റർ കുലുങ്ങുന്ന മാസ് പ്രകടനമാണ് താരങ്ങൾ കാഴ്ചവച്ചത്.
 
‘ജയിലര്‍’രണ്ടാം ഭാഗത്തിൽ മൂവരെയും ഒന്നിച്ചു കാണാൻ ആകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
 കര്‍ണാടകയിലെ ഗ്യാംഗ്സ്റ്ററായ നരസിംഹ എന്ന കഥാപാത്രമായാണ് ശിവരാജ് കുമാർ അവതരിപ്പിച്ചത്.മാത്യൂ എന്ന ഗംഭീര കഥാപാത്രമായി മോഹൻലാൽ വെറും 5 മിനിറ്റ് സ്‌ക്രീനിൽ വന്നതെങ്കിലും പ്രേക്ഷകരെ ആകർഷിക്കാൻ അദ്ദേഹത്തിനായി. ഈ മൂവർ സംഘത്തിൽ ഏറ്റവും പ്രായം കൂടിയ ആൾ ആരാണെന്ന് അറിയാമോ ? 
 
1950 ഡിസംബർ 12ന് ജനിച്ച രജനികാന്തിന് 72 വയസ്സാണ് പ്രായം. 1962 ജൂലൈ 12ന് ജനിച്ച ശിവരാജ് കുമാറിന് 61 വയസ്സാണ് പ്രായം. 1960 മെയ് 21ന് ജനിച്ച മോഹൻലാലിന് ആകട്ടെ 63 വയസ്സാണ് പ്രായം.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article