രജനികാന്ത് മുംബൈ വിമാനത്താവളത്തില്‍, ചിത്രീകരണ തിരക്കില്‍ താരം

കെ ആര്‍ അനൂപ്

വ്യാഴം, 11 മെയ് 2023 (15:45 IST)
ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന 'ലാല്‍ സലാം' ഷൂട്ടിംഗ് തിരക്കിലാണ് രജനികാന്ത്. ചിത്രീകരണത്തിന്റെ ഭാഗമായി നടന്‍ മുംബൈയിലെത്തി.ഇന്ന് പുലര്‍ച്ച രജനികാന്തിനെ മുംബൈ വിമാനത്താവളത്തില്‍ കാണാനായി.
 
 ഏതാനും ആഴ്ചകള്‍ കൂടി രജനികാന്ത് മുംബൈയിലുണ്ടാകുമെന്നും നിലവിലെ ഷെഡ്യൂളില്‍ ലാല്‍ സലാമിന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
 
സിമ്പിള്‍ ഡ്രസിലാണ് നടനെ കാണാന്‍ ആയത്. ചെറു ചിരിയോടെ നടന്‍ നടന്നു പോകുന്നതും വീഡിയോയിലും ചിത്രങ്ങളിലും കാണാം. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍