അജയ് വാസുദേവിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ മമ്മൂട്ടി, ചിത്രം മനസ്സിലായോ ?

കെ ആര്‍ അനൂപ്
ചൊവ്വ, 18 മെയ് 2021 (14:42 IST)
മമ്മൂട്ടിയുടെ ഓരോ വിശേഷങ്ങള്‍ പങ്കു വയ്ക്കുവാന്‍ സംവിധായകന്‍ അജയ് വാസുദേവിന് പ്രത്യേക ഇഷ്ടമാണ്. താനൊരു മമ്മൂക്ക ആരാധകനാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുമുണ്ട്. ആദ്യ ചിത്രമായ രാജാധിരാജ സംവിധാനം ചെയ്തതും മെഗാസ്റ്റാറിനെ വച്ചുതന്നെ. ഈ സിനിമയിലെ ഒരു ലൊക്കേഷന്‍ ചിത്രം അജയ് വാസുദേവ് പങ്കുവെച്ചു.
 
2014-ല്‍ പുറത്തു വന്ന ചിത്രം സാമ്പത്തികമായും വിജയം കൈവരിച്ചു. 2017-ല്‍ മാസ്റ്റര്‍ പീസ് പിന്നീട് ഷൈലോക്കും മമ്മൂട്ടിയെ നായകനാക്കി അജി വാസുദേവന് ചെയ്യുവാനുള്ള ഊര്‍ജ്ജവും ആദ്യ ചിത്രത്തിന്റെ വിജയത്തില്‍ നിന്നുതന്നെയാകും ലഭിച്ചത്.
 
റായ് ലക്ഷ്മി സിദ്ദിഖ്,ലെന തുടങ്ങിയവരായിരുന്നു രാജാധിരാജയില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article