'സംവിധായകന്റെ ഈഗോയ്‌ക്ക് ഇരയാണ് താൻ': നിഷയ്‌ക്ക് പിന്നാലെ സംവിധായകനെതിരെ രചനയും

Webdunia
ചൊവ്വ, 10 ജൂലൈ 2018 (08:58 IST)
നിഷ സാരംഗിന് പിന്നാലെ സംവിധായകൻ ഉണ്ണികൃഷ്‌ണനെതിരെ ആരോപണവുമായി നടി രചനാ നാരായണൻ കുട്ടി. സംവിധായകന്റെ ഈഗോയുടെ ഇരയാണ് താനെന്ന് നടി വെളിപ്പെടുത്തി. മഴവില്ല് മനോരമയിലെ ഹിറ്റ് സീരിയലുകളിൽ ഒന്നായിരുന്നു മറിമായം. അതിൽ നിന്ന് തന്നെ പുറത്താക്കുകയായിരുന്നെന്നും രചന പറഞ്ഞു.
 
താൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന് ചെറിയ ഈഗോ പ്രശ്നങ്ങൾ ഉണ്ടായിത്തുടങ്ങി. തുടർന്ന് ഇനി അടുത്ത ഷെഡ്യൂൾ മുതൽ അഭിനയിക്കാൻ വരേണ്ടെന്ന് ഫോൺ വിളിച്ച് പറയുകയും ചെയ്‌തു. തന്നെ മാത്രമല്ല വിനോദ് കോവൂരിനേയും സീരിയലിൽ നിന്ന് പുറത്താക്കിയിരുന്നു. ആദ്യമൊക്കെ നല്ല വിഷമം തോന്നിയിരുന്നു എന്നും താരം പറഞ്ഞു.
 
നിഷ സാരംഗിന് അമ്മയുടേയും താരങ്ങളുടേയും പൂർണ്ണ പിന്തുണയുണ്ടാകുമെന്നും രചന പറഞ്ഞു. സംഭവം അറിഞ്ഞപ്പോൾ തന്നെ നിഷ ചേച്ചിയെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. അമ്മ അംഗങ്ങൾക്ക് വേണ്ടിയാണ് വിളിച്ചതെന്നും എല്ലാവരുടേയും പിന്തുണ ഉണ്ടാകുമെന്നും രചന പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article