'പുഴു' തിയറ്ററില്‍ ഇറക്കുന്ന കാര്യം ആലോചനയില്‍; നെഗറ്റീവ് ഷെയ്ഡില്‍ മമ്മൂട്ടി !

Webdunia
ചൊവ്വ, 8 മാര്‍ച്ച് 2022 (11:01 IST)
നവാഗതയായ രത്തീന സംവിധാനം ചെയ്ത 'പുഴു' തിയറ്ററുകളില്‍ ഇറക്കുന്ന കാര്യം ആലോചനയില്‍. ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനാണ് നേരത്തെ ആലോചിച്ചത്. എന്നാല്‍ കോവിഡ് പ്രതിസന്ധി അകലുകയും തിയറ്ററുകളുടെ പ്രവര്‍ത്തനം പഴയ നിലയില്‍ ആകുകയും ചെയ്ത സാഹചര്യത്തില്‍ 'പുഴു' തിയറ്റര്‍ റിലീസ് ആക്കിയാലോ എന്ന് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നു. മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന് തിയറ്ററുകളില്‍ കിട്ടിയ വമ്പന്‍ വരവേല്‍പ്പും അണിയറ പ്രവര്‍ത്തകരുടെ മനസ് മാറാന്‍ കാരണമായിട്ടുണ്ട്. കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് പുഴു. മാത്രമല്ല അടിമുടി നെഗറ്റീവ് ഷെയ്ഡിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകരെ ചിത്രം ഞെട്ടിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം. അങ്ങനെയൊരു സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതല്ലേ നല്ലതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. മമ്മൂട്ടിക്കൊപ്പം അതിശക്തമായ കഥാപാത്രത്തെ നടി പാര്‍വ്വതിയും പുഴുവില്‍ അവതരിപ്പിക്കുന്നുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article