'പുഷ്പ 2'ന് 2022ല്‍ റിലീസ് ഇല്ല, കാരണം ഇതാണ് !

കെ ആര്‍ അനൂപ്
വെള്ളി, 8 ഏപ്രില്‍ 2022 (11:34 IST)
'പുഷ്പ' രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രീകരണം എപ്പോള്‍ തുടങ്ങും റിലീസ് എന്നായിരിക്കും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്നു. 
'പുഷ്പ 2' ചിത്രീകരണം ജൂലൈയില്‍ തുടങ്ങും. സിനിമയ്ക്ക് ഈ വര്‍ഷം റിലീസ് ഉണ്ടാകില്ല.2023 മധ്യത്തോടെ റിലീസ് ചെയ്യാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്.
പുഷ്പ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു.സ്‌ക്രിപ്റ്റിന്റെ വായനയിലാണ് സംവിധായകന്‍ സുകുമാര്‍. ഇത്തവണ അദ്ദേഹം ഡയലോഗുകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് തോന്നുന്നു.പുഷ്പയുടെ ഡയലോഗുകള്‍ ഒരുക്കിയ ശ്രീകാന്ത് വൈസ ഇക്കാര്യം പറഞ്ഞു.
 
ഡിസംബര്‍ 17 നാണ് പുഷ്പ പ്രദര്‍ശനത്തിനെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article