കരാർ ലംഘനം; സാറാ അലിഖാനെതിരെ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിൽ

Webdunia
ശനി, 26 മെയ് 2018 (10:56 IST)
സെയ്ഫ് അലി ഖാന്റെ മകള്‍ സാറയ്‌ക്കെതിരെ കരാര്‍ലംഘനത്തിന് പരാതിയുമായി പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിൽ. സാറയുടെ അരങ്ങേറ്റ ചിത്രമെന്ന് പറഞ്ഞ് വാർത്തകളിൽ സ്ഥാനം പിടിച്ച കേദാര്‍ നാഥ് സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് ഡേറ്റില്ലെന്ന് സാറ അറിയിച്ചതിനെ തുടര്‍ന്നാണ് അണിയറപ്രവര്‍ത്തകര്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. 
 
രണ്‍വീര്‍ നായകനായെത്തുന്ന സിംബയില്‍ സാറ ഒപ്പുവച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണം. 2018 സെപ്തംബര്‍ വരെ കേദാര്‍നാഥിനായി മാത്രമേ താൻ പ്രവര്‍ത്തിക്കുകയുള്ളു എന്ന കരാറിൽ സാറ ഉപ്പുവച്ചിരുന്നു. എന്നാല്‍ സിംബയുടെ കരാറിൽ ഒപ്പിട്ടതിനെത്തുടർന്ന് ജൂണ്‍ അവസാനം വരെ കേദാര്‍നാഥിനായി ഡേറ്റ് തരാന്‍ സാധിക്കില്ലെന്ന് തന്റെ മാനേജർ മുഖേന കേദർ നാഥിന്റെ അണിയറപ്രവർത്തകരെ അറിയിക്കുകയായിരുന്നു.
 
കേദാര്‍നാഥിന്റെ ചിത്രീകരണം സാറ കാരണം വളരെ നീണ്ടു പോകുന്നുവെന്നും അതിനാല്‍ 5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് അണിയറപ്രവര്‍ത്തകർ ആവശ്യപ്പെട്ടത്. അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയിലെ നായകന്‍ സുശാന്ത് സിംഗ് രാജ്പുതാണ്. കേദാര്‍നാഥ് നവംബര്‍ 30ന് തീയേറ്റ-റുകളിലെത്തും.

അനുബന്ധ വാര്‍ത്തകള്‍

Next Article