ആദ്യ പ്രതിഫലം 75 രൂപ, ഇപ്പോൾ 60 കോടി! താരരാജാവിന്റെ ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ

ബുധന്‍, 9 മെയ് 2018 (11:47 IST)
സ്വപ്‌നങ്ങൾ എത്തിപ്പിടിക്കാൻ ഏറെ കഷ്‌ടപ്പെട്ട നടന്മാരിൽ ഒരാളാണ് ബോളിവുഡ് മസ്സിൽ മാൻ സൽമാൻഖാൻ. വിവാദങ്ങളുടെ കളിത്തോഴനായ സൽമാൻ സിനിമയിലെത്തുന്നതിന് മുമ്പ് മോഡലിങിൽ ആയിരുന്നു ശ്രദ്ധകൊടുത്തിരുന്നത്. വൈകാതെ തന്നെ സിനിമയിൽ സാന്നിധ്യമറിയിക്കുകയും ചെയ്‌തു.
 
പതിനാലാമത്തെ വയസ്സിൽ പിന്നണി നർത്തകനായി 75 രൂപ ശമ്പളത്തിൽ തുടങ്ങിയ താരത്തിന്റെ കരിയർ ഇപ്പോൾ എത്തിനിൽക്കുന്നത് കോടികളുടെ പ്രതിഫലത്തിലാണ്. മുംബൈയിലെ ഫൈവ്‌സ്‌റ്റാർ ഹോട്ടലിൽ നടത്തിയ പരിപാടിയിലാണ് 75 രൂപയോളം പ്രതിഫലം താരത്തിന് ലഭിച്ചത്. തന്റെ പല അഭിമുഖങ്ങളിലും 1978-ല്‍ പിന്നണി നര്‍ത്തകനായി ജോലി ചെയ്ത കാര്യം പറഞ്ഞിട്ടുണ്ട്.
 
തുടർന്ന് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന്റെ പ്രതിഫലം മൂന്നക്കമായി, ഇന്ന് ഒരു സിനിമയ്‌ക്ക് ഖാൻ വാങ്ങുന്നത് 60 കോടിയിലധികം രൂപയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍