ലൂസിഫറിന്റെ പൂർത്തിയായ തിരക്കഥയുമായി പൃഥ്വിരാജ് നേരത്തെ തന്നെ മോഹന്‍ലാലിനെ സമീപിച്ചിരുന്നു. “ലൂസിഫർ വളരെ നല്ല സിനിമയായിരിക്കും. അതിന്റെ മേക്കിങിലും കഥ പറയുന്ന രീതിയിലും ഒരുപാട് പ്രത്യേകതകൾ ഉണ്ട്“ എന്നാണ് തിരക്കഥ വായിച്ച ശേഷം മോഹന്‍ലാല്‍ പറഞ്ഞത്. മഹത്തായ സിനിമയല്ലെങ്കിലും പ്രേക്ഷകരെ എന്റർടെയ്‌ന്‍ ചെയ്യിക്കാന്‍ ലൂസിഫറിനാകും.
‘ഈ അടുത്ത കാലത്ത്’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്നിവ ബ്രില്യന്‍റ് തിരക്കഥകളായിരുന്നു. മോഹന്‍ലാലിനെ മനസില്‍ കണ്ടെഴുതിയ ലൂസിഫറും വളരെ ത്രില്ലിംഗാണെന്ന അഭിപ്രായമാണുള്ളത്. സിനിമാലോകത്തെ പലരും ഈ ചിത്രത്തിന്‍റെ കഥ കേട്ട് വളരെ ഗംഭീരമാണെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചിരിക്കുന്നത്.