പുരസ്കാര ചടങ്ങ് ബഹിഷ്കരിച്ച യുവതലമുറയുടെ ആർജ്ജവം മാതൃക; മുതിർന്ന കലാകാരന്മാരുടെ നിലപാട് ദൌർഭാഗ്യകരമെന്ന്‌ കമൽ

വെള്ളി, 4 മെയ് 2018 (20:23 IST)
ദേശീയ പുരസ്കാരദാന ചടങ്ങിൽ നിന്നും വിട്ടുനിൽക്കാൻ യുവതലമുറ കാണിച്ച ആർജ്ജവം മാതൃകയാണെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയ്ക്കർമാൻ കമൽ. മുതിർന്ന കലാകാരന്മാർ സ്വീകരിച്ച നിലപാട് ദൌർഭാഗ്യകരമാണെന്നും മുതിർന്ന തലമുറ യുവതലമുറയുടെ ആർജ്ജവം കണ്ട് ബോധ്യപ്പെടണം എന്നും കമൽ പറഞ്ഞു.
 
11 പേർക്ക് മാത്രമേ രാഷ്ട്രപതി അവാർഡ് സമർപ്പിക്കു എന്ന് കേന്ദ്രസർക്കാർ നിലപാട് സ്വീകരിച്ചതോടെ പുരസ്കാരദാന ചടങ്ങിൽ പങ്കെടുക്കേണ്ടതില്ല എന്ന് 68 പുരസ്കാര ജേതാക്കൾ തീരുമാനം എടുക്കുകയായിരുന്നു. മലയാളത്തിൽ നിന്നും പാർവതിയും ഫഹദ് ഫാസിലുമുൾപ്പെടെയുള്ളവർ ചടങ്ങ് ബഹിഷ്കരിച്ചു. ഡൽഹി വിട്ടാണ് ഫഹദ് ഫാസിൽ പ്രതിഷേധമറിയിച്ചത്.
 
അതേ സമയം യേശുദാസും ജയരാജും ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്ത് പുരസ്കാരം സ്വീകരിച്ചത്. വിവാദങ്ങൾക്ക് വഴിവച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ യേശുദാസിനും ജയരാജിനുമെതിരെ നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെടുന്നത്. ഇരുവരേയും അനുകൂലിച്ചും സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരണങ്ങൾ വരുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍