പൃഥ്വിരാജ് ഇതിനേക്കാൾ അർഹിക്കുന്നുണ്ടെന്ന് മണിയൻപിള്ള രാജു. ഹിന്ദിയിൽ ഒക്കെ ധാരാളം സിനിമ ചെയ്യേണ്ട ആളാണെന്നും നല്ല കഴിവുള്ള നടനാണെന്നും മണിയൻപിള്ള രാജു പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞു. മോഹൻലാൽ പൃഥ്വിരാജിനെ കുറിച്ച് തന്നോട് പറഞ്ഞ കാര്യത്തെക്കുറിച്ച് കൂടി പറയുകയാണ് മണിയൻപിള്ള രാജു.
"ഒരാളുടെ തലയെഴുത്ത് നമുക്ക് അറിയാൻ പറ്റില്ല.അതൊക്കെ ഓരോരുത്തരുടെ വിധിയാണ് അല്ലെങ്കിൽ ജാതകമാണ്. അതുപോലെ തീർച്ചയായും അവരുടെ കഠിനാധ്വാനം വേണം. അതിനുള്ള കഴിവുണ്ടാവണം. അതുപോലെ ആളുകളുമായുള്ള ഇടപെടൽ എല്ലാം വളരെ പ്രധാനപ്പെട്ടതാണ്. അങ്ങനെ നോക്കുമ്പോൾ പൃഥ്വിരാജ് ഒക്കെ ഈ പൊസിഷൻ അർഹിക്കുന്നുണ്ട്. സത്യത്തിൽ ഇതിനേക്കാൾ അർഹിക്കുന്നുണ്ട്. അയാൾ ഹിന്ദിയിൽ ഒക്കെ ചറപറ സിനിമ ചെയ്യേണ്ട ആളാണ്. അത്രയും കഴിവുണ്ട് .
അതുപോലെ നല്ല സംവിധായകൻ കൂടിയല്ലേ രാജു.
മോഹൻലാൽ ഒരിക്കൽ രാജുവിനെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. നല്ല ക്രാഫ്റ്റ് മാനാണ്. നല്ല സംവിധായകനാണ് എന്നൊക്കെ. ഇപ്പോൾ മോഹൻലാലിനൊപ്പം എമ്പുരാൻ ചെയ്തു കൊണ്ടിരിക്കുകയല്ലേ. നേരത്തെ ലൂസിഫർ ചെയ്തു കയ്യടി വാങ്ങി. പുള്ളിക്ക് അറിയാം എന്താണ് ചെയ്യേണ്ടത്. മിടുക്കനാണ് പൃഥ്വിരാജ്.",- മണിയൻപിള്ള രാജു പറഞ്ഞു.