'ഹൗസ്ഫുള്‍ ബോര്‍ഡ് തിയറ്ററിനു മുന്നില്‍ തൂങ്ങിയിരിക്കും'; അന്ന് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞത്

Webdunia
ശനി, 29 മെയ് 2021 (12:34 IST)
രണ്ടായിരത്തിനു ശേഷം കേരളത്തിലെ ക്യാംപസുകളെ ഹരംകൊള്ളിച്ച സിനിമകളുടെ പട്ടികയെടുത്താല്‍ അതില്‍ 'പ്രേമം' ഒന്നാം സ്ഥാനത്തുണ്ടാകും. ആറ് വര്‍ഷം മുന്‍പ് തിയറ്ററുകളിലെത്തിയ പ്രേമം യുവാക്കള്‍ക്കിടയില്‍ ഉണ്ടാക്കിയ ഓളം ചില്ലറയല്ല. 
 
അല്‍ഫോണ്‍സ് പുത്രനാണ് പ്രേമം സംവിധാനം ചെയ്തത്. നിവിന്‍ പോളി, സായ് പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ച സിനിമ തിയറ്ററുകളില്‍ നിന്ന് വന്‍ കളക്ഷന്‍ കൊയ്തു. 
 
റിലീസിനു മുന്‍പ് തന്നെ സിനിമ സൂപ്പര്‍ഹിറ്റാകുമെന്ന് ഉറപ്പിച്ചിരുന്നു സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. പഴയൊരു അഭിമുഖത്തില്‍ നടന്‍ കൃഷ്ണ ശങ്കര്‍ ഇതേ കുറിച്ച് പറഞ്ഞിട്ടുണ്ട്. റിലീസ് ദിവസം ഹൗസ്ഫുള്‍ ബോര്‍ഡ് തിയറ്ററുകള്‍ക്കു മുന്നില്‍ തൂങ്ങിയിരിക്കുമെന്നാണ് അല്‍ഫോണ്‍സ് തങ്ങളോട് പറഞ്ഞതെന്ന് കൃഷ്ണ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞു. അല്‍ഫോണ്‍സ് പുത്രന്റെ ആത്മവിശ്വാസത്തിന്റെ വിജയം കൂടിയാണ് ഈ സിനിമയെന്ന് അന്ന് കൃഷ്ണ പറഞ്ഞിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article