ജാഡ, അഹങ്കാരി എന്നീ ട്രോളുകള്‍ വിഷമിപ്പിച്ചതിനാലാണ് മലയാളത്തില്‍ നിന്നും മാറി നിന്നതെന്ന് അനുപമ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.സിനിമയുടെ പ്രൊമോഷനുകള്‍ക്കിടെ കിട്ടിയ അവസരങ്ങള്‍ ഉപയോഗിക്കാനായി ചില ആളുകള്‍ എന്നോട് പറഞ്ഞു. സിനിമ റിലീസ് ചെയ്തപ്പോൾ അതിൽ കുറച്ചുഭാഗത്ത് മാത്രമെ ഞാൻ ഉണ്ടായിരുന്നുള്ളു. ഇത് ട്രോളുകൾക്ക് കാരണമായി. ട്രോളുകൾ എന്നെ വിഷമിപ്പിച്ചിരുന്നു. അതിനാൽ മലയാള സിനിമയിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചു നടി പറഞ്ഞു.