അല്‍ഫോണ്‍സ് പുത്രന്റെ അടുത്ത സിനിമ തമിഴില്‍, പാന്‍-ഇന്ത്യന്‍ കാസ്റ്റ്, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
ശനി, 25 മാര്‍ച്ച് 2023 (14:53 IST)
സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ പ്രേമം എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ പ്രേമികള്‍ക്കിടയിലും ആരാധകരെ ഉണ്ടാക്കി. തന്റെ അടുത്ത സിനിമയുടെ ജോലികളിലേക്ക് അദ്ദേഹം കടക്കുന്നു. ഒരു തമിഴ് ചിത്രമായാണ് ഇത്തവണത്തെ വരവ്.
 
 ''ഇതൊരു റൊമാന്റിക് ചിത്രമായിരിക്കും. ഞങ്ങള്‍ ഇപ്പോള്‍ കാസ്റ്റിംഗ് ഘട്ടത്തിലാണ്, 10-12 ദിവസത്തിനുള്ളില്‍ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും പ്രഖ്യാപിക്കും.'-ചിത്രത്തിന്റെ നിര്‍മ്മാതാവ് രാഹുല്‍ പറയുന്നു.
 
പാന്‍-ഇന്ത്യന്‍ കാസ്റ്റ് ചിത്രത്തില്‍ ഉണ്ടാകും. ഏപ്രില്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article