ഒരുമാസമായി തിയേറ്ററുകളില്‍ പ്രേമലു, തെലുങ്ക് പതിപ്പ് വിജയമായോ?കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

ശനി, 9 മാര്‍ച്ച് 2024 (10:27 IST)
പ്രേമലു ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. അതായത് ഒരു മാസമായി സിനിമ തിയേറ്ററുകളില്‍ എത്തിയിട്ട്. ഇപ്പോഴും പ്രേമലു കാണാന്‍ ആളുകളുണ്ട്. ഒന്നും രണ്ടും പ്രാവശ്യമല്ല 14 തവണ കണ്ട തവണ സിനിമ കണ്ട ആളുകള്‍ വരെയുണ്ട് ഈ കൂട്ടത്തില്‍. ഓരോ തവണ കാണുമ്പോഴും പുതിയൊരു അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത് എന്നാണ് അവരെല്ലാം പറയുന്നത്. മാര്‍ച്ച് എട്ടിനാണ് സിനിമയുടെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്തത്. ഇവിടെയും നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത് എന്നാണ് കേള്‍ക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.
 
28 ദിവസങ്ങളില്‍ നിന്ന് ഇന്ത്യയില്‍ നിന്ന് 45.10 കോടി രൂപ ചിത്രം നേടി. 29-ാമത്തെ ദിവസമായ വെള്ളിയാഴ്ച ഏകദേശം 1.50 കോടി പ്രേമലു നേടി. ഇത് എല്ലാ ഭാഷകളില്‍ നിന്നും ഉള്ള ആദ്യ കണക്കാണ്. 
 
മാര്‍ച്ച് 8 വെള്ളിയാഴ്ച പ്രേമലുവിന് മൊത്തത്തില്‍ 49.82% മലയാളം ഒക്യുപന്‍സി ഉണ്ടായിരുന്നു. ആദ്യദിനം തൊണ്ടൂര്‍ ലക്ഷം കളക്ഷന്‍ നേടിയ ചിത്രം നിലവില്‍ 90 കോടിക്ക് മുകളില്‍ ആഗോള കളക്ഷന്‍ നേടി കുതിപ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുംദിവസങ്ങളില്‍ തന്നെ മലയാളത്തില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ എത്തുന്ന മറ്റൊരു ചിത്രമായി പ്രേമലു മാറും. 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍