Premalu: പ്രേമലു തിയേറ്ററിൽ കണ്ടത് 14 തവണ, മോളെ എത്രവേണെമെങ്കിലും കണ്ടോ... ഫ്രീ ടിക്കറ്റ് സമ്മാനിച്ച് ഭാവന സ്റ്റുഡിയോസ്

അഭിറാം മനോഹർ

ബുധന്‍, 6 മാര്‍ച്ച് 2024 (15:44 IST)
Premalu
നസ്ലിനും മമിതയും പ്രധാനവേഷങ്ങളിലെത്തിയ ഗിരീഷ് എ ഡി ചിത്രം പ്രേമലു 14 തവണ തിയേറ്ററില്‍ പോയി കണ്ട ആരാധികയ്ക്ക് സര്‍പ്രൈസ് സമ്മാനം നല്‍കി ഭാവന സ്റ്റുഡിയോസ്. കൊല്ലം സ്വദേശിയായ ആരാധിക ആര്യ ആര്‍ കുമാറിന് ടിക്കറ്റില്ലാതെ എത്രവേണമെങ്കിലും തിയേറ്ററില്‍ സിനിമ കാണാന്‍ സാധിക്കുന്ന ടോപ് ഫാന്‍ പാസാണ് സിനിമയുടെ നിര്‍മാതാക്കള്‍ സമ്മാനിച്ചത്.
 
ഭാവന സ്റ്റുഡിയോസിന്റെ പ്രതിനിധി കൊല്ലത്തുള്ള ആര്യയുടെ വീട്ടിലെത്തിയാണ് സ്‌പെഷ്യല്‍ സമ്മാനം കൈമാറിയത്. ഇതിന് പിന്നാലെ സ്‌പെഷ്യല്‍ പാസ് കിട്ടിയ വിവരം ആര്യ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. താങ്ക് യൂ ഭാവന സ്റ്റുഡിയോസ്, ഇനി ഞാന്‍ പ്രേമലു കണ്ട് കണ്ട് മരിക്കും എന്നായിരുന്നു പാസ് ലഭിച്ച ശേഷം ആര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
 
ഫെബ്രുവരി 9നാണ് പ്രേമലു റിലീസ് ചെയ്തത്. റിലീസ് ചെയ്ത ദിവസം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ സിനിമ ആഗോള തലത്തില്‍ നിന്നായി ഇതിനകം 75 കോടിയോളം രൂപ കളക്ട് ചെയ്തു കഴിഞ്ഞു. വൈകാതെ തന്നെ സിനിമ 100 കോടി തൊടുമെന്നാണ് അനലിസ്റ്റുകള്‍ കണക്കാക്കുന്നത്. ദിലീഷ് പോത്തന്‍,ഫഹദ് ഫാസില്‍,ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രേമലു നിര്‍മിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍