പ്രേമലുവിലെ തെറ്റ് സമ്മതിച്ച് സംവിധായകന്‍! കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

കെ ആര്‍ അനൂപ്

വ്യാഴം, 7 മാര്‍ച്ച് 2024 (15:23 IST)
Girish AD
സംവിധായകന്‍ ഗിരീഷ് എഡിയെ അഭിനന്ദിച്ചു സോഷ്യല്‍ മീഡിയ. പ്രേമലുവിലെ ഒരു തെറ്റ് ഒരു ആരാധകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കണ്ടിന്യൂറ്റിയില്‍ വന്ന തെറ്റ് പലരും ശ്രദ്ധിച്ചില്ലെങ്കിലും വൈശാഖ് പി വി എന്ന ആരാധകന്റെ കണ്ണില്‍ അത് കുടുങ്ങി.മൂവിസ്ട്രീറ്റ് എന്ന ഗ്രൂപ്പില്‍ ഇതിനെക്കുറിച്ച് വൈശാഖ് എഴുതുകയും ചെയ്തു. ഒടുവില്‍ സംവിധായകന്‍ ഗിരീഷ് തന്നെ തങ്ങള്‍ക്ക് പറ്റിയ തെറ്റ് സമ്മതിച്ചു.
 
പ്രേമലു സിനിമയിലെ മിനി മഹാറാണി എന്ന ഗാനത്തില്‍ പറമ്പനിലേക്ക് ഉള്ള വഴി കാര്‍ ഓടിക്കുന്നത് റീനുവാണ്. പിന്നത്തെ ഷോട്ടില്‍ സച്ചിന്‍ ഓടിക്കുന്നു. അടുത്ത സീനില്‍ റീനു ഡ്രൈവിംഗ് സീറ്റ് സച്ചിനുമായി സ്വിച്ച് ചെയ്യുന്നു ഈ തെറ്റാണ് വൈശാഖ് ചൂണ്ടിക്കാണിച്ചത്.പ്രേമലു ചിത്രത്തിന്റെ സംവിധായകന്‍ ഗിരീഷ് മറുപടിയുമായി എത്തി. അത് ശരിക്കും ഒരു കണ്ടിന്യൂറ്റിയില്‍ വന്ന തെറ്റ് തന്നെയാണ്. ആ ഷോട്ട് ഇടാതെ വേറെ വഴിയില്ലായിരുന്നു എന്നാണ് ഗിരീഷ് സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ നല്‍കിയ മറുപടി.
 
ഇതോടെ ഗിരീഷിനെ അഭിനന്ദിച്ച് കൊണ്ട് നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. മറ്റൊരു പോസ്റ്റില്‍ വൈശാഖ് തന്നെ ഇതിനെക്കുറിച്ച് പറയുകയുണ്ടായി.പടം പൊട്ടിയാല്‍ റിവ്യുവര്‍മാരുടെയും പ്രേക്ഷകരുടെയും നെഞ്ചത്ത് വെക്കുന്ന സിനിമക്കാര്‍ ഉള്ള ഈക്കാലത്ത് തീയേറ്ററില്‍ സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു പടത്തിന്റെ സംവിധായകന്‍ തന്നെ പറ്റിയ തുറന്ന് സമ്മതിക്കുന്നത് ഭയങ്കര പോസിറ്റീവായ ഒരു കാര്യമാണ് എന്നാണ് വൈശാഖ് പറഞ്ഞത്. ഇത്തരത്തില്‍ പറ്റിയ തെറ്റ് തുറന്നുപറയാന്‍ മനസ്സ് കാണിക്കുന്ന സംവിധായകനാണ് മലയാളത്തിന് ആവശ്യമെന്ന് പറഞ്ഞുകൊണ്ട് നിരവധി ആളുകള്‍ ഗിരീഷിനെ അഭിനന്ദിച്ചു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍