പുതുവർഷം കളറാക്കാൻ ബേസിലും കൂട്ടരും; പ്രാവിൻകൂട് ഷാപ്പ്' നാളെ തിയേറ്ററുകളിൽ

നിഹാരിക കെ.എസ്
ബുധന്‍, 15 ജനുവരി 2025 (18:17 IST)
സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പ്രാവിൻകൂട് ഷാപ്പ് വ്യാഴാഴ്ച തിയേറ്ററുകളിൽ എത്തുന്നു. കൗതുകം ജനിപ്പിക്കുന്നതും ആകാംക്ഷ നിറയ്ക്കുന്നതുമായ സിനിമയുടെ ട്രെയിലർ ശ്രദ്ധേയമായിരുന്നു. ഒരു കള്ള് ഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും തുടർന്ന് നടക്കുന്ന അന്വേഷണവുമാണ് സിനിമ പറയുന്നത്.
 
മലയാള സിനിമയിലെ യുവസംഗീത സംവിധായകരിൽ ഏറെ ശ്രദ്ധേയനായ വിഷ്ണു വിജയ് ഈണമിട്ട മനോഹരമായ നാല് ഗാനങ്ങൾ ആണ് ചിത്രത്തിലുള്ളത്. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.
 
ഈ വർഷം ആദ്യമിറങ്ങുന്ന ബേസിൽ ചിത്രമാണിത്. കഴിഞ്ഞ വർഷത്തേത് പോലെ ഈ വർഷവും ബേസിലിന് മികച്ചതായിരിക്കുമെന്നാണ് കരുതുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article