ഒരിടവേളയ്‌ക്ക് ശേഷം മമ്മൂക്ക തമിഴിലേക്ക് തിരിച്ച് വരികയാണ്. റാം സംവിധാനം ചെയ്യുന്ന പേരൻപ് എന്ന ചിത്രത്തിലൂടെയാണ് മെഗാസ്‌റ്റാറിന്റെ റീ എൻട്രി. പേരൻപിനെ മുഴുവനായി ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. എന്നാൽ അതിനിടയ്‌ക്ക് മമ്മൂട്ടിയെക്കുറിച്ച് മിഷ്‌കിൻ പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരുന്നത്. എന്നാൽ മിഷ്‌കിന്റെ പരാമര്‍ശത്തിനെതിരെ തമിഴ് നടന്‍ പ്രസന്ന രംഗത്തെത്തിയിരുന്നു.
തന്റെ അടുത്ത സുഹൃത്താണ് മിഷ്‌കിന്‍ എന്നും എന്നാല്‍ അദ്ദേഹം പറഞ്ഞതിനോട് തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്നും പ്രസന്ന പറയുന്നു. മിഷ്‌കിന്റെ ബലാല്‍സംഗം പരാമര്‍ശത്തില്‍ ഞാന്‍ അസ്വസ്ഥനാണ്. അദ്ദേഹം പറഞ്ഞതുകേട്ട് പൊട്ടിച്ചിരിച്ചവരോട് ഇരട്ടി സഹതാപമുണ്ട്. പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ കുറച്ച് മാന്യത പുലത്തേണ്ടത് അത്യാവശ്യമാണെന്നും പ്രസന്ന പറഞ്ഞു.
മമ്മൂക്ക ഒരു യുവതി ആയിരുന്നെങ്കില്‍ ഞാന്‍ തീര്‍ച്ചയായും പ്രണയിച്ചേനെ. അല്ലെങ്കില്‍ ബലാല്‍സംഗം ചെയ്‌തേന എന്നായിരുന്നു പൊതുപരിപാടിയിൽ മിഷ്‌കിന്‍ പറഞ്ഞത്. മിഷ്‌കിന്‍ പറഞ്ഞതുകേട്ട് കൂടെയിരുന്നവര്‍ കൈയ്യടിച്ചെങ്കിലും പരാമര്‍ശം വിവാദമായിരിക്കുകയാണ്.