പ്രണവ് മോഹന്‍ലാലിന് കൈനിറയെ ചിത്രങ്ങളാണ് ഇനിയുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയം സൂപ്പര്‍ഹിറ്റായതോടെയാണ് പ്രണവിന്റെ താരമൂല്യം കൂടിയതും വമ്പന്‍ പ്രൊജക്ടുകള്‍ പ്രണവിനെ തേടിയെത്താന്‍ തുടങ്ങിയതും.
പ്രണവിന്റെ പുതിയ സിനിമയെ കുറിച്ചുള്ള അനൗദ്യോഗിക വിവരങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പ്രണവ് നായകനാകുമെന്ന് കേള്‍ക്കുന്നു. നസ്രിയ നസീമാണ് ചിത്രത്തില്‍ നായികാവേഷം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനുപുറമേ അന്‍വര്‍ റഷീദ്, അനി ഐ.വി.ശശി തുടങ്ങിയ സംവിധായകര്‍ അടക്കം പലരും പ്രണവ് മോഹന്‍ലാലിനെ വച്ച് പുതിയ ചിത്രങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍. വൈകാതെതന്നെ പ്രണവിന്റെ പുതിയ ചിത്രം പ്രഖ്യാപിക്കും.