വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം മൂന്നാം വാരത്തിലേക്ക്. ആദ്യ രണ്ട് ആഴ്ചകള്‍ കൊണ്ടു തന്നെ നിലവിലെ സാഹചര്യത്തിലും വലിയ നേട്ടമുണ്ടാക്കാന്‍ ചിത്രത്തിനായി. സിനിമയുടെ പേര് പോലെ തന്നെ പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയം കീഴടക്കാന്‍ പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിനായി.എന്തുകൊണ്ടാണ് ചിത്രത്തിന് ഹൃദയം എന്ന പേരിട്ടതെന്ന് വിനീത് ശ്രീനിവാസന്‍ തന്നെ വെളിപ്പെടുത്തി.
പ്രിയദര്‍ശന്റെ സിനിമകള്‍ ശ്രദ്ധിച്ചാല്‍ 'ചിത്രം', 'കിലുക്കം' പോലെ സിനിമയുടെ ഫീലിനോട് ചേര്‍ന്നു നില്‍ക്കുന്ന പേരുകളാണെന്നും എന്നാല്‍ അതൊന്നും പ്രത്യേകിച്ച് ഒരു വിഷയത്തിലേക്ക് വിരല്‍ ചൂണ്ടുന്നതല്ലെന്നും സമാനമായ രീതിയില്‍ തന്റെ സിനിമയ്ക്ക് ഹൃദയം എന്ന പേരിട്ടതെന്ന് വിനീത് വെളിപ്പെടുത്തി. പ്രേക്ഷകര്‍ക്ക് അതിനോട് കണക്ഷന്‍ കിട്ടാനാണെന്നായിരുന്നു ആഗ്രഹമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.