പ്രണവ് മോഹന്‍ലാല്‍ ഈ വര്‍ഷം സിനിമകള്‍ ചെയ്യില്ലേ ?

കെ ആര്‍ അനൂപ്
വെള്ളി, 4 നവം‌ബര്‍ 2022 (12:29 IST)
യുവ നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ മോഹന്‍ലാലും ശ്രീനിവാസനും ഉള്‍പ്പെടെയുള്ള താരങ്ങള്‍ എത്തിയിരുന്നു. ഹൃദയം നിര്‍മ്മാതാവിന്റെ വിവാഹത്തിന് പ്രണവ് മാത്രം എത്തിയില്ല. എന്തുകൊണ്ട് പ്രണവ് വന്നില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് വിവാഹശേഷം വിശാഖ് മറുപടി നല്‍കി.
 
 പ്രണവ് മോഹന്‍ലാല്‍ യാത്രയില്‍ ആണെന്ന് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യം. തന്റെ കല്യാണത്തിന് വരാന്‍ കഴിയാത്തത് അതിനാല്‍ ആണെന്നും വിവാഹനിശ്ചയത്തിന് വന്നിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം മുഴുവന്‍ യാത്ര ചെയ്യാനാണ് പ്രണവ് പദ്ധതിയിടുന്നതെന്നും അടുത്തവര്‍ഷം അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രണവിന്റെ തീരുമാനം എന്നും വിശാഖ് വിവാഹശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
 
അദ്വൈത ശ്രീകാന്താണ് വിശാഖിന്റെ ഭാര്യ. മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ സുബ്രഹ്‌മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article