സൈക്കോളജിക്കല്‍ ത്രില്ലറുമായി ഐശ്വര്യ രാജേഷ്, 'മാണിക്ക്' വരുന്നു

കെ ആര്‍ അനൂപ്

വെള്ളി, 4 നവം‌ബര്‍ 2022 (11:08 IST)
ഐശ്വര്യ രാജേഷിനെ നായികയാക്കി സമ്രത് ചക്രബര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മാണിക്ക്'. തമിഴിലും ഹിന്ദിയിലും ആയി ചിത്രം പ്രദര്‍ശനത്തിന് എത്തും. 
 
സംയുക്ത ഷണ്‍മുഖനാഥന്‍, വിവേക് പ്രസന്ന, സായ് ജനനി, സ്വാര്‍ കാംബ്ലെ തുടങ്ങിയ താരനിര അണിനിരക്കുന്നു.സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
 
എന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യയാണ് സിനിമ നിര്‍മ്മിക്കുന്നത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍