ഇത്തവണ വില്ലനാകാന്‍ ഇല്ല, വിജയ്‌ക്കൊപ്പം പോസിറ്റീവ് റോളില്‍ പ്രകാശ് രാജ്

കെ ആര്‍ അനൂപ്
തിങ്കള്‍, 23 മെയ് 2022 (14:57 IST)
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന 'ദളപതി 66' എന്ന ചിത്രത്തിലൂടെ ണ്‍ വിജയ് തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ദില്‍ രാജു നിര്‍മ്മിക്കുന്ന തമിഴ്-തെലുങ്ക് സിനിമയില്‍ നടന്‍ പ്രകാശ് രാജും.  
 
 ഇപ്പോഴിതാ, വിജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഇക്കാര്യം പ്രകാശ് രാജ് തന്നെയാണ് സ്ഥിരീകരിച്ചത്.ഗില്ലി, പോക്കിരി, ശിവകാശി, വില്ല് തുടങ്ങിയ ചിത്രങ്ങളില്‍ വിജയ്‌ക്കൊപ്പം പ്രകാശ് രാജ് മുമ്പ് സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടിട്ടുണ്ട്.
<

Hai Chellam sssss. We are back #thalapathy66 pic.twitter.com/K2mK2TlNgi

— Prakash Raj (@prakashraaj) May 22, 2022 >
'ദളപതി 66'ല്‍ പ്രകാശ് രാജ് പോസിറ്റീവ് റോളില്‍ അഭിനയിക്കുന്നു എന്നാണ് വിവരം. രശ്മിക മന്ദാന,ശരത് കുമാര്‍,പ്രഭു, പ്രകാശ് രാജ്, ജയസുധ, ഷാം, തെലുങ്ക് നടന്‍ ശ്രീകാന്ത്, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article