ഒ.ടി.ടിയിലേക്ക് 'പോര്‍ തൊഴില്‍' ! റിലീസിന് എത്തുന്നത് ഈ ദിവസം

കെ ആര്‍ അനൂപ്
ബുധന്‍, 2 ഓഗസ്റ്റ് 2023 (12:01 IST)
മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രം കേരളക്കര കീഴടക്കിയ തമിഴ് ചിത്രമാണ് പോര്‍ തൊഴില്‍.വിഘ്‌നേഷ് രാജ് സംവിധാനം ചെയ്ത സിനിമയ്ക്ക് 6 കോടി രൂപയോളമാണ് ബജറ്റ്. ജൂണ്‍ 9ന് പ്രദര്‍ശനത്തിന് എത്തിയ സിനിമയുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. ശരത് കുമാര്‍, അശോക് സെല്‍വന്‍, നിഖില വിമല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയുടെ ഒ.ടി.ടി റിലീസ് തീയതി ഇതാണ്. നേരത്തെ ഓഗസ്റ്റ് നാലിന് പ്രദര്‍ശനത്തിന് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
<

The wait is over! The Thriller Sensation that Shattered Box Office Records, "Por Thozhil" is streaming on Sony LIV from Aug 11th.#PorThozhilOnSonyLIV #PorThozhil #SonyLIV @ApplauseSocial #E4Experiments @epriusstudio @nairsameer @SegalDeepak @e4echennai @cvsarathi pic.twitter.com/LOthMauGbD

— Sony LIV (@SonyLIV) August 1, 2023 >
ഓഗസ്റ്റ് 11നാണ് ഒ.ടി.ടി റിലീസ്.സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. തിയേറ്ററിലെത്തി രണ്ടുമാസം കഴിഞ്ഞാണ് ഒ.ടി.ടി റിലീസ്.
അല്‍ഫ്രഡ് പ്രകാശും വിഗ്‌നേഷ് രാജയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. കലൈയരസന്‍ ശിവാജിയാണ് ഛായാഗ്രഹണം. ശ്രീജിത്ത് സാരംഗം എഡിറ്റിങ്ങും ജേക്‌സ് ബിജോയ് സം?ഗീതവും നിര്‍വഹിച്ചിരിക്കുന്നു. എപ്ലോസ് എന്റര്‍ടെയിന്‍മെന്റ്, ഇ 4 എക്‌സ്‌പെരിമെന്റ്‌സ്, എപ്രിയസ് സ്റ്റുഡിയോ എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article