എന്താണ് ദുല്‍ഖറിന്റെ 'ചീറ്റ് ഡേ' ? കാര്യം നിസ്സാരം !

കെ ആര്‍ അനൂപ്

ബുധന്‍, 2 ഓഗസ്റ്റ് 2023 (10:44 IST)
നാല്പതാം പിറന്നാള്‍ അടുത്തിടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ ആഘോഷിച്ചത്. മമ്മൂട്ടിയെ പോലെ തന്നെ പ്രായം റിവേഴ്‌സ് ഗിയറിലാണ് ദുല്‍ഖറിനും. അതിന് പിന്നില്‍ നടന്‍ ഭക്ഷണകാര്യത്തില്‍ പുലര്‍ത്തുന്ന കൃത്യതയാണ്.
 
ഭക്ഷണകാര്യത്തില്‍ ദുല്‍ഖറിന് ദുല്‍ഖറിന്റേതായ രീതിയുണ്ട്.പേര്‍സണല്‍ ഷെഫ് ഉണ്ടാക്കുന്നത് മാത്രമേ എല്ലാ ദിവസവും നടന്‍ കഴിക്കുകയുള്ളൂ. പുറമേയുള്ള ഭക്ഷണങ്ങള്‍ക്ക് നടന്‍ നോ പറയും. രാവിലത്തെ ഭക്ഷണം കൃത്യസമയത്തിന് കഴിച്ചിരിക്കണം എന്നത് നടന് നിര്‍ബന്ധമാണ്. ബദാം, രണ്ട് ഈന്തപ്പഴം ദിവസവും കഴിക്കും. ഉച്ചഭക്ഷണം ആകട്ടെ വളരെ കുറച്ച് മാത്രം. എന്താണ് ദുല്‍ഖറിന്റെ ചീറ്റ് ഡേ എന്നറിയേണ്ടേ ?
 
ഞായറാഴ്ച ദിവസത്തെ ദുല്‍ഖര്‍ ചീറ്റ് ഡേ എന്നാണ് വിളിക്കുക. ആ ദിവസം വയറു നിറയെ ഭക്ഷണം അദ്ദേഹം കഴിക്കും. അന്ന് നടന്റെ സുഹൃത്തുക്കള്‍ ഒത്തുകൂടുന്ന ദിവസം കൂടിയാണ്. എവിടെയാണെങ്കിലും കഴിയുന്നത്ര കൂട്ടുകാര്‍ ദുല്‍ഖറിനെ കാണാന്‍ എത്തും.
 
കുറച്ചു ബിരിയാണിയും ഇറച്ചിയും ഒക്കെ അന്നേദിവസം ദുല്‍ഖര്‍ കഴിക്കും.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍