ഓണം കളറാക്കാന്‍ യുവനിര, ആര്‍ഡിഎക്‌സ് റിലീസിന് ഇനി 23 നാളുകള്‍ കൂടി

കെ ആര്‍ അനൂപ്

ബുധന്‍, 2 ഓഗസ്റ്റ് 2023 (09:09 IST)
ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ആര്‍ഡിഎക്‌സിന്റെ റിലീസിനായി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ കൗണ്ട് ഡൗണ്‍ പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. ഓണം കളറാക്കാന്‍ ഓഗസ്റ്റ് 25ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമെന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ആര്‍ഡിഎക്‌സ് നിര്‍മ്മിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ആണ്. മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പില്‍ ഉയര്‍ത്തിപ്പിടിച്ച മിന്നല്‍ മുരളി കൂടാതെ ബാംഗ്ലൂര്‍ ഡെയ്‌സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള ബാനറാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍