Photos| ബ്ലാക്ക് ഡ്രെസ്സില്‍ സ്‌റ്റൈലായി പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, പുത്തന്‍ ചിത്രങ്ങള്‍ വൈറലാകുന്നു

കെ ആര്‍ അനൂപ്

വെള്ളി, 9 ജൂലൈ 2021 (10:40 IST)
വളരെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളൂവെങ്കിലും അവയെല്ലാം മനോഹരമാക്കിയ നടിയാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ഫാഷന്‍ ഡിസൈനില്‍ തന്റെതായ ഒരു ഇടം കണ്ടെത്തിയ താരം ഫാഷനില്‍ പുത്തന്‍ പരീക്ഷണങ്ങളും പൂര്‍ണ്ണിമ നടത്താറുണ്ട്. സ്വന്തം വാര്‍ഡ്രോബില്‍ നിന്ന് തന്നെയുള്ള വസ്ത്രമണിഞ്ഞുളള നടിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
 
ഇത്തവണ മുടി ഹൈ ബണ്‍ സ്‌റ്റൈലില്‍ ആണ്.ബ്ലാക്ക് ഡ്രെസ്സിന് കൂടുതല്‍ ആകര്‍ഷണം കിട്ടുവാനായി ഡീപ് റെഡ് ലിപ്സ്റ്റിക്കും പൂര്‍ണ്ണിമ അണിഞ്ഞിട്ടുണ്ട്.
 
എന്റെ ബബിളിനുള്ളിലെ ജീവിതം നല്ലതാണെന്ന് പറഞ്ഞുകൊണ്ടാണ് നടി ചിത്രം പങ്കുവെച്ചത്
 
 
ഫാഷന്‍ രംഗത്ത് പുതിയ തലമുറയിലുള്ള ആരാധകര്‍ ഏറെയാണ് പൂര്‍ണ്ണിമയ്ക്ക്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍