മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യര്‍. സിനിമ വിശേഷങ്ങള്‍ക്ക് പുറമേ തന്റെ കൊച്ചു സന്തോഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ സ്റ്റൈലിസ്റ്റ് ലുക്കിലുള്ള നടിയുടെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധനേടുന്നത്. ഹെയര്‍ കളര്‍ ചെയ്ത് കൂളിംഗ് ഗ്ലാസും ധരിച്ച് മോഡേണ്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രം പുതിയ ചിത്രത്തിനു വേണ്ടിയാണ്. 'മേരി ആവാസ് സുനോ' എന്ന ജയസൂര്യ ചിത്രത്തിനുവേണ്ടിയാണ് പുത്തന്‍ മേക്കോവര്‍.
മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ സജിത്തും സുജിത്തും ചേര്‍ന്നാണ് മഞ്ജുവാര്യരിന് സ്റ്റൈലിഷ് ലുക്ക് സമ്മാനിച്ചത്.മേരി ആവാസ് സുനോ 'ഒരു റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. മാത്രമല്ല മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായാണ് ഒന്നിക്കുന്നത്. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഗൗതമി നായര്‍,ജോണി ആന്റണി, സുധീര്‍ കരമന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.