ബിഗ് ബോസിലേക്ക് ഇല്ല, മനസ് തുറന്ന് നിഖില വിമല്‍ !

കെ ആര്‍ അനൂപ്

ചൊവ്വ, 16 മാര്‍ച്ച് 2021 (10:41 IST)
റിയാലിറ്റി ഷോകളിലെ തന്നെ ഏറ്റവും വലിയ ഷോകളില്‍ ഒന്നാണ് ബിഗ്‌ബോസ്. മലയാളം ഉള്‍പ്പെടെയുള്ള ഒട്ടുമിക്ക ഭാഷകളിലുമുള്ള ബിഗ് ബോസ് പതിപ്പിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ബംഗള, ഹിന്ദി എന്നീ പതിപ്പുകളില്‍ ഏതെങ്കിലും ഒന്നില്ലെങ്കിലും അവസരം ലഭിക്കാന്‍ കാത്തിരിക്കുന്ന സെലിബ്രേറ്റികള്‍ ഏറെയാണ്. അതുപോലെതന്നെ ബിഗ് ബോസില്‍ നിന്നുള്ള ക്ഷണം നിരസിച്ചവരും ഉണ്ട്. ഇതില്‍ ബോസിനോട് നോ പറഞ്ഞിരിക്കുകയാണ് നിഖില വിമല്‍. അതിനുള്ള കാരണവും നടി വ്യക്തമാക്കി.
 
 ബിഗ് ബോസില്‍ നിന്ന് പലതവണ ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ ആ ക്ഷണം താന്‍ നിരസിക്കുകയായിരുന്നുവെന്ന് നിഖില പറഞ്ഞു. തമിഴ് ബിഗ് ബോസിലേക്ക് ആണ് തന്നെ വിളിച്ചത്. എന്തുകൊണ്ട് വേണ്ടെന്നുവെച്ചു എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്. തനിക്ക് താല്‍പര്യമില്ല എന്നാണ് നടി പറഞ്ഞത്.
 
തമിഴില്‍ കമല്‍ ഹാസനാണ് അവതാരകന്‍. മലയാളത്തില്‍ മോഹന്‍ലാലും ഹിന്ദിയില്‍ സല്‍മാന്‍ ഖാനും ബിഗ് ബോസ് അവതരിപ്പിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍