സൂര്യയുടെ വില്ലനാകാന്‍ വിനയ്, 'സൂര്യ 40' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

ചൊവ്വ, 16 മാര്‍ച്ച് 2021 (12:46 IST)
സൂര്യ സംവിധായകന്‍ പാണ്ടിരാജിനൊപ്പം തന്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ ഇന്ന് ചേരും. 'സൂര്യ 40' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മ്മിക്കുന്നത്. മാസ് എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ പ്രിയങ്ക അരുള്‍ മോഹനാണ് നായിക. നടന്‍ വിനയ് ആണ് ഈ ചിത്രത്തില്‍ വില്ലനായി എത്തുന്നത്.ശിവകാര്‍ത്തികേയന്റെ വരാനിരിക്കുന്ന ചിത്രമായ 'ഡോക്ടര്‍'ലും വിനയ് നെഗറ്റീവ് വേഷത്തിലാണ് എത്തുന്നത്.
 
എല്ലാ വിഭാഗം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന പക്കാ കൊമേഷ്യല്‍ എന്റര്‍ടെയ്നര്‍ ആയിരിക്കും സൂര്യ 40 എന്ന് പ്രതീക്ഷിക്കുന്നു. സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, ജയപ്രകാശ്, ഇളവരശന്‍, ദേവദര്‍ശനി, ശരണ്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.രത്നവേലു ചായാഗ്രഹണവും റൂബന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഡി ഇമ്മന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍