അനു സിതാര- വിനയ് ഫോര്‍ട്ട് ചിത്രം 'വാതില്‍' തുടങ്ങി, പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്

തിങ്കള്‍, 15 മാര്‍ച്ച് 2021 (17:05 IST)
അനു സിതാര- വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന 'വാതില്‍' ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പൂജ ഇന്ന് തിരുവനന്തപുരത്ത് നടന്നു. നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍, വിനയ് ഫോര്‍ട്ട്, അനു സിതാര,രമാകാന്ത് സര്‍ജ്ജു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 
വിനയ് ഫോര്‍ട്ടും അനു സിതാരയും സിനിമയില്‍ ദമ്പതികളായി അഭിനയിക്കുന്നു. ഇരുവരും ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ കൂടിയാണ്. ഇന്നത്തെ കാലഘട്ടത്തില്‍ നടക്കുന്ന ഒരു കഥയാണ് സിനിമ പറയുന്നത്. ചിത്രത്തില്‍ ഒരു ത്രില്ലര്‍ ഘടകം ഉണ്ടെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.
 
രചന നാരായണക്കുട്ടി, സുനില്‍ സുഖത, ഉണ്ണി രാജ്, അബിന്‍ ബിനോ, വി കെ ബൈജു, പൗളി, അഞ്ജലി നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഷംനാദ് ഷബീര്‍ ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മനേഷ് മാധവന്‍ ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു. സെജോ ജോണ്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍