ബാഹുബലിയെയും പിന്നിലാക്കി! മുന്നിൽ കമൽഹാസന്റെ വിക്രം മാത്രം,'പൊന്നിയിൻ സെൽവൻ' പ്രദർശനം തുടരുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (15:01 IST)
മണി രത്നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ വിജയകരമായി പ്രദർശനം തുടരുകയാണ്. ആഗോളതലത്തിൽ നിന്ന് 400 കോടിയോളം ഗ്രോസ് നേടിയ ചിത്രം കോളിവുഡ് ഇൻഡസ്ട്രി ഹിറ്റിലേക്ക് കുതിക്കുകയാണ്.
 
വിശ്വാസം,ബാഹുബലി 2 തുടങ്ങിയ സിനിമകൾ തമിഴ്‌നാട്ടിൽ നിന്ന് നേടിയ കളക്ഷനെ പൊന്നിയിൻ സെൽവൻ മറികടന്നു.150 കോടിയോളം കളക്ഷൻ തമിഴ്‌നാട്ടിൽ നിന്ന് മാത്രം ചിത്രം സ്വന്തമാക്കി.
190 കോടിയോളം കളക്ഷൻ നേടിയ കമൽഹാസന്റെ വിക്രം മാത്രമാണ് പൊന്നിയിൻ സെൽവന് മുന്നിലുള്ളത്.തമിഴ്നാട്ടിൽ നിന്നും ആദ്യമായി 200 കോടി ഗ്രോസ് നേടുന്ന ചിത്രമായി മാറാനുള്ള അവസരവും മണി രത്‌നം ചിത്രത്തിന് മുന്നിലുണ്ട്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article