പി കെയ്ക്കെതിരെ വീണ്ടും വിവാദം; ഇത്തവണ പ്രശ്നം ഡല്‍ഹി പൊലീസിന്

Webdunia
തിങ്കള്‍, 3 ഓഗസ്റ്റ് 2015 (17:19 IST)
അമീര്‍ ഖാന്‍ നായകനായി പുറത്തിറങ്ങിയ പി കെയ്ക്കെതിരെ വീണ്ടും വിവാദം. ഡല്‍ഹി പോലീസിനെ മോശം വാക്കിലൂടെ സംബോദനചെയ്‌തുവെന്നതാണ് ചിത്രത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന പുതിയ ആരോപണം. നേരത്തെ ഡല്‍ഹി പോലീസിനെ 'തുള്ള' എന്ന് അഭിസംബോദന ചെയ്തതിന് കെജ്രിവാളിനെതിരെ നടപടി സ്വീകരിക്കണമെന്ന്‌ ഡല്‍ഹി പോലീസില്‍ ആവശ്യം ശക്തമായിരുന്നു.

ഇതേത്തുടര്‍ന്നാണ് സമാനമായ പദപ്രയോഗം നടത്തിയ ബോളിവുഡ്‌ ചിത്രത്തിനെതിരേയും നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ചിത്രത്തിലും ഡല്‍ഹി പോലീസിനെ 'തുള്ള' എന്ന്‌ അഭിസംബോദന ചെയ്യുന്നുണ്ടെന്നാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.പികെ റിലീസായപ്പോള്‍ പികെ യ്ക്കെതിരെ നിരവധി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതുകൂടാതെ പികെയുടെ പോസ്റ്ററുകളും വിവാദത്തില്‍ പെട്ടിരുന്നു.