മലയാള സിനിമാ താരങ്ങളുടെ കൂട്ടായ്‌മയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാരച്ചടങ്ങിൽ പങ്കെടുപ്പിക്കരുതെന്ന ആവശ്യമുന്നയിച്ച് നിരവധി ആളുകളാണ് അദ്ദേഹത്തിനെതിരെ മുഖ്യമന്ത്രിക്ക് ഭീമ ഹർജി നൽകിയത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടൻ ദിലീപിനെ അനുകൂലിച്ചതാണ് താരത്തിനെതിരായ പ്രതിഷേധത്തിന് കാരണം.
ഇപ്പോള്‍ വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി വന്നിരിക്കുകയാണ് യുവ നടന്‍ അജു വര്‍ഗീസും സംവിധായകന്‍ അരുണ്‍ ഗോപിയും പീറ്റർ ഹെയ്നും. മോഹന്‍ലാലിന് കട്ട സപ്പോര്‍ട്ട് നല്‍കിക്കൊണ്ടുള്ള ഇവരുടെ സൈലന്റ് ട്രോളാണ് ഇപ്പോൾ വൈറലാകുന്നത്.