ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രമായ 'ഒരു യമണ്ടൻ പ്രേമകഥ'യുടെ ചിത്രീകരണം ആരംഭിച്ചു. ബിസി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജൂലൈ 6ന് ദുല്‍ഖര്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ഫോര്‍ട്ട് കൊച്ചിയും മട്ടാഞ്ചേരിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.
ടെലിവിഷനിലെ നിരവധി സൂപ്പര്‍ഹിറ്റ് പരിപാടികളുടെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് നൗഫല്‍. ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന് നാദിര്‍ഷ സംഗീതം നല്‍കുന്നു. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ഈ കോമഡി ചിത്രത്തിന് തിരക്കഥ എഴുതുന്നത്.
ദുല്‍ഖറിനൊപ്പം സലീം കുമാർ, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണർ, ബിബിന്‍ ജോര്‍ജ് എന്നിവരും അഭിനയിക്കും. സുജിത് വാസുദേവ് ആണ് ഛായാഗ്രാഹകന്‍. ക്രിസ്തുമസ് റിലീസായി ഒരു യമണ്ടന്‍ പ്രേമകഥ തീയറ്ററുകളിലേക്കെത്തും.