മമ്മൂട്ടിയെ കടത്തിവെട്ടി ദുൽഖർ സൽമാൻ!

ബുധന്‍, 4 ജൂലൈ 2018 (12:11 IST)
അഭിനയ കുലപതിയാണ് മമ്മൂട്ടി. അദ്ദേഹം കൈവെയ്ക്കാത്ത മേഖലയാണ്. തനിക്കറിയില്ലെങ്കിലും ഈ പ്രായത്തിലും മെഗാസ്റ്റാർ ഡാൻസ് കളിക്കാൻ ശ്രമിക്കുന്നുണ്ട്. അമ്മ മഴവില്ലിൽ അരങ്ങേറിയ ഡാൻസ് പരിപാടി ഇതിന്റെ ഉദാഹരണമായിരുന്നു. ഇപ്പോഴിതാ, മമ്മൂട്ടിയെ കടത്തിവെട്ടുന്ന പ്രകടനമാണ് ദുൽഖർ സൽമാൻ കാഴ്ച വെച്ചിരിക്കുന്നത്. 
 
താരപുത്രന്മാരടക്കമുള്ള യുവതാരങ്ങള്‍ നാഫ പുരസ്‌കാര വേദിയില്‍ യുവതാരങ്ങളെല്ലാം ഷാരൂഖ് ഖാന്റെ ‘ലുങ്കി ഡാൻസിന്’ ചുവടുകൾ വെച്ചു. ദുല്‍ഖര്‍ സല്‍മാന്‍, കാളിദാസ് ജയറാം, രമേശ് പിഷാരടി, സുരാജ് വെഞ്ഞാറമൂട്, നീരജ് മാധവ് എന്നിവര്‍ ഡാന്‍സ് കളിച്ചപ്പോള്‍ വിജയ് യേശുദാസ് ആയിരുന്നു പാട്ട് പാടിയിരുന്നത്. വീഡിയോ സോഷ്യല്‍ മീഡിയ വഴി വൈറലായിരിക്കുകയാണ്.
 
2018 ലെ നാഫ പുരസ്‌കാരത്തില്‍ മലയാളത്തില്‍ നിന്നും നിരവധി താരങ്ങള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നു. ഇത്തവണ മികച്ച ജനപ്രിയ യുവതാരം എന്ന അംഗീകാരമാണ് ദുല്‍ഖറിന് നാഫ യിലൂടെ ലഭിച്ചിരുന്നത്. ഈ വര്‍ഷത്തെ മികച്ച പ്രകടനം കാഴ്ച വെച്ച താരമെന്ന ബഹുമതി നേടി യൂത്ത് ഐക്കന്‍ ആയിട്ടാണ് ടൊവിനോയെ നാഫ ആദരിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍