ഏറ്റവും പുതിയതായി അബ്രഹാമിന്‍റെ സന്തതികളിലൂടെ ഷാജി പാടൂരിനെ അവതരിപ്പിച്ചു. ഷാജി പാടൂരിന് മമ്മൂട്ടി 10 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഡേറ്റ് നല്‍കിയത്. എന്നാല്‍ നല്ല കഥ ലഭിക്കാത്തതിനാല്‍ ഷാജി ഇത്രയും കാലം കാത്തിരുന്നു. ലാല്‍ ജോസിന്‍റെ കഴിവ് മനസിലാക്കി മമ്മൂട്ടി അങ്ങോട്ട് ഡേറ്റ് കൊടുത്ത കാര്യവും ഏവര്‍ക്കും അറിയാമല്ലോ. അങ്ങനെയാണ് മറവത്തൂര്‍ കനവ് പിറന്നതും മലയാളത്തിന് ലാല്‍ ജോസിനെ കിട്ടിയതും.
എന്നാല്‍ വേറൊരു കാര്യം അറിയുമോ? ജനപ്രിയനായകന്‍ ദിലീപിനും നടന്‍ മുകേഷിനും മമ്മൂട്ടി ഡേറ്റ് നല്‍കാന്‍ തയ്യാറായിരുന്നു. ദിലീപിനും മുകേഷിനും മികച്ച സംവിധായകരാകാന്‍ കഴിയുമെന്നാണ് മമ്മൂട്ടി വിശ്വസിക്കുന്നത്. ദിലീപ് സഹസംവിധായകനായിരുന്ന കാലത്ത് മമ്മൂട്ടി ഡേറ്റ് നല്‍കാമെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ദിലീപിന് എങ്ങനെയും നടനാവുക എന്നതായിരുന്നു ആഗ്രഹം.