അതേസമയം, അമ്മയുമായുള്ള പ്രശ്നങ്ങൾ ഡബ്ല്യുസിസിയിൽ ചർച്ചയ്ക്ക് വെച്ചപ്പോൾ മഞ്ജു താരസംഘടനയ്ക്കൊപ്പമായിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായതിനെ തുടർന്നാണ് മഞ്ജു രാജിവെച്ചതെന്ന് കൈരളി റിപ്പോർട്ട് ചെയ്യുന്നു.
രാജി വച്ചെന്ന വിവരം മഞ്ജു, അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചു. അബുദാബിയില്‍ വച്ചാണ് മഞ്ജു ഇക്കാര്യം മോഹന്‍ലാലിനെ അറിയിച്ചത്. മലയാള സിനിമ വ്യവസായത്തെ മൊത്തം പ്രതിസന്ധിയിലാക്കുന്നതാണ് ഡബ്യുസിസിയുടെ നിലപാടുകള്‍ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മഞ്ജുവിന്റെ രാജി.