ഇവരുടെ ഫ്യൂഡല്‍ മനോഭാവത്തിനെതിരെ രംഗത്തുവരേണ്ടതും പ്രതിരോധിക്കേണ്ടതും സിനിമയിലെ യുവതലമുറയാണ്. അവര്‍ക്ക് പറയാനുള്ള അധികാരമുണ്ട്. കാരണം അവരുടേതായ ഒരു ഇടം സിനിമയില്‍ നേടിയവരാണ് ഈ യുവതലമുറയിലുള്ളത്. ചിലപ്പോള്‍ അവരെ ഇതു ചോദ്യം ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് വൈകാരികമായ ബന്ധമായിരിക്കും കാരണം മുതിര്‍ന്ന താരങ്ങളില്‍ പലരും അവരുടെ കുടുംബത്തില്‍ തന്നെയുള്ളവരാണെന്ന സത്യവും വിസ്മരിക്കാനാവില്ല.
ദുരന്തത്തെ അതിജീവിച്ച നടിയുടെ സഹപ്രവർത്തകരിൽ നിന്നുള്ള പ്രതികരണങ്ങൾ നിരാശജനകമാണെന്നും അവൾക്കൊപ്പം നിൽക്കുക എന്നത് മനുസ്യനെന്ന നിലയിൽ നമ്മുടെ പ്രാഥമിക കർമ്മമാണെന്നും രാജീവ് രവി പറഞ്ഞു. സൂപ്പര്‍താരങ്ങളെ ധിക്കരിക്കുന്നവര്‍ക്ക് പിന്നീട് സിനിമാരംഗത്ത് നിന്ന് അവസരങ്ങൾ ഇല്ലാതെവരും എന്ന് ഭയന്നിട്ടാണ് പലരും ഇത്തരം അനീതികള്‍ക്കെതിരെ ശബ്ദിക്കാത്തത്. ഇത്തരം ഗ്രൂപ്പുകള്‍ സിനിമാരംഗത്ത് ശക്തമാണ് അവരാണ് ഒരു സിനിമാ ഹിറ്റാകണോ ഫ്‌ളോപ്പാകണോ എന്നൊക്കെ തീരുമാനിക്കുന്നത്.